NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, June 5, 2016

ലോക പരിസ്ഥിതിദിനത്തില്‍ ( 05/ 06 / 2016 ) കാവുകളെകുറിച്ച് സമഗ്രപഠനം തുടങ്ങി

എന്‍ എസ് എസ് കമ്പല്ലൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കാവുകളെകുറിച്ച് സമഗ്രപഠനം തയ്യാറാക്കുന്നു.ഈസ്റ്റ്‌ എളേരി,വെസ്റ്റ്‌ എളേരി പഞ്ചായത്തുകളിലെ കാവുകള്‍ ആണ് ആദ്യപടിയില്‍ പഠനത്തിന്  തെരഞ്ഞെടുക്കുന്നത്.ലോക പരിസ്ഥിതിദിനത്തില്‍ കടുമേനി മുണ്ട്യക്കാവില്‍ ഇന്ന്  ( 05/ 06 / 2016 ) ഇതിനു തുടക്കം കുറിച്ചു .കാവിലെ  ആവാസവ്യവസ്ഥ,സസ്യങ്ങള്‍,ചെറുജീവികള്‍,പക്ഷികള്‍,കാവുകള്‍ പരിസ്ഥിതിയില്‍ ചെലുത്തുന്ന സ്വാധീനം,വിസ്തീര്‍ണ്ണം,സംരക്ഷണ൦ തുടങ്ങിയവ എല്ലാം പഠനത്തില്‍ ഉള്‍പ്പെടും.വിശദമായ ഡാറ്റബാങ്കും തയ്യാറാക്കും.വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കും.

നാഷണല്‍ സര്‍വീസ്‌ സ്കീം ,ജി എച്ച് എസ് കമ്പല്ലൂര്‍ യൂണിറ്റ്‌,ഈസ്റ്റ്‌ എളേരി ,വെസ്റ്റ്‌ എളേരി പഞ്ചായത്തുകളിലെ കാവുകളുടെ സമഗ്ര പഠനം തയ്യാറാക്കുന്നു.ആദ്യപടിയായി കടുമേനി വിഷ്ണു മൂര്‍ത്തി കാവില്‍ വിവരശേഖരണം നടന്നു. കാവിലെ ആവാസവ്യവസ്ഥകള്‍,സൂഷ്മജീവികള്‍,സസ്യങ്ങള്‍.പാരിസ്ഥിതികമൂല്യം തുടങ്ങിയവ പഠനവിധേയമാക്കും.പൊതുജനങ്ങള്‍ക്കായി വിവരം പ്രസിദ്ധീകരിക്കും.



No comments:

Post a Comment

Messages