NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, January 3, 2014

തടയണ നവീകരണം 25/ 12 / 2 0 1 3 , പോത്താം കണ്ടം




പോത്താം കണ്ടം ചാലിൽ തകർന്ന തടയണ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേന ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും എസ് എസ് വളണ്ടിയർമാർ സ്പെഷൽ ക്യാമ്പ് പ്രവർത്തനത്തിൻറെ ഭാഗമായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ സിമൻറ് ചാക്കുകളും മണലും ഉപയോഗിച്ച്  പുതുക്കിക്കെട്ടി .നാല്പതിയൊമ്പതു  വളണ്ടി യർമാരും അഞ്ചു അദ്ധ്യാപകരും പതിനഞ്ചോളം നാട്ടുകാരും മൂന്നു മണിക്കൂർ നീണ്ട ഈ പ്രവർത്തനത്തിൽ പങ്കെടുത്തു .സമാപന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി  ചെയർമാൻ സരാഖ്കുമാർ .കെ അധ്യക്ഷത വഹിച്ചു

ഈ പ്രവർത്തനം നിരവധി കൃഷിക്കാർക്ക് പ്രയോജനകരമായി .കൂടാതെ വെള്ളം മുഴുവൻ പുഴയിലേക്ക് ഒലിച്ചു നഷ്ടപ്പെടാതെ  മണ്ണി നടിയിലേക്ക് ജലം അരിച്ചിറങ്ങി ഭൂഗർഭ ജല വിതാനം ഉയരുന്നതിനും ചെറു തടയണകൾ ഉപകരിക്കും .

       ലക്ഷ്മണൻ സി ,സരാഖ്കുമാർ കെ ,വേണുഗോപാലൻ (സ്വാഗത സംഘം അംഗങ്ങൾ )പി പ്രവീണ്‍ മാസ്റ്റർ , രാജേഷ്‌ മാസ്റ്റർചീമേനി  ,അനീഷ്‌ മാസ്റ്റർ (കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ )ആഹ്ലാദ്‌ ആർ(വളണ്ടിയർ ലീഡർ ) , അരുണ എസ് കമൽ(വളണ്ടിയർ ലീഡർ ) ,ഐഡ സജി(സ്റ്റു ഡ ന്റ്റ് ഓഫിസർ ) ,അഖിൽ കെ ആർ (പ്രൊജക്റ്റ് ഓഫീസർ ) തുടങ്ങിയവർ നേതൃത്വം നൽകി 


















No comments:

Post a Comment

Messages