NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, August 11, 2013

ഒന്നാം വർഷ അപേക്ഷകർക്കായുള്ള ഓറി യന്റെഷൻ ക്യാമ്പ് 2013 ആഗസ്ത് 10,11 തീയതികളിൽ

എൻ എസ് എസ് ഒന്നാം വർഷ  അപേക്ഷകർക്കായുള്ള  ഓറി യന്റെഷൻ ക്യാമ്പ് 2013 ആഗസ്ത് 10,11 തീയതികളിൽ സ്കൂൾ ഓഡിറ്റോ റി  യത്തിൽ വെച്ചു നടന്നു .




ഒന്നാമത്തെ സെഷനിൽ ടീം വർക്കിന്റെ പ്രാധാന്യം ;ഈ വർഷത്തെ യുണിറ്റ് പ്രവർത്തന പദ്ധതി എന്നിവ പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.

                            ഉച്ചക്ക്‌ ശേഷം ജില്ലാ മോനിട്ടരിംഗ് കമ്മിറ്റി അംഗം മോൻസി ചെറിയാൻ നയിച്ച എൻ എസ് എസ്സിൻറെ ചരിത്രവും വളണ്ടിയറിസവും എന്ന വിഷയത്തിലുള്ള ചർച്ചാ ക്ലാസ് ഏറെ ഫലപ്രദമായി വിലയിരുത്തപ്പെട്ടു
                       ആഗസ്ത് 11-നു ഞായറാഴ്ച രാവിലത്തെ സെഷനിൽ ഷൈനി സിസ്റ്റർ (P H C തയ്യേനി ) ,അഗസ്റ്റിൻ മാസ്ടർ(CHITTARIKKAL PALLIATIVE CARE UNIT ) എന്നിവർ നയിച്ച പാലി യേറ്റി വ് കെയർ ഓറിയ ന്റെഷൻ  വളണ്ടിയർമാർക്കു ഉപകാരപ്രദമായി .രക്ത സമ്മർദ്ദം ,രകതത്തിലെ ഗ്ലൂകൊസിന്റെ  അളവ് എന്നിവ അളക്കുന്ന വിധം പരിശീലിപ്പിച്ചു .ജൂ നിയർ റെഡ് ക്രോസ് അംഗങ്ങളും ട്രെയിനർ ലതാ ഭായി ടീച്ചറും പരിശീലന ത്തി ൽ പങ്കെടുത്തു


                   ഞായറാഴ്ച  ഉച്ചക്ക് ശേഷം സജീവൻ കമ്പല്ലൂർ നയിച്ച ഔഷധ സസ്യ പഠനം എന്ന പ്രവർത്തനം ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ പാകത്തിൽ ഊർജ്ജ സ്വലമായിരുന്നു .
             
                 രാജേഷ്‌ മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ ,സുഭാഷ്‌ മാസ്റ്റർ  എന്നിവർ ക്യാമ്പിൽ പ്രോഗ്രാം ഓഫിസർക്കു വേണ്ട പിന്തുണ നൽകിയത് മാതൃകാപരമായി .
വാർഡ്‌ മെമ്പർമാർ സുലോചന ടി.വി ,സന്തോഷ്‌ കെ.വി ,സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ കമ്പല്ലൂർ ,പ്രിൻസിപ്പൽ മാത്യു കെ.ഡി ;ലതാ ഭായി ടീച്ചർ ,പൂർവ വിദ്യാർത്ഥി ലിയോ ജോസഫ്‌ ,രണ്ടാം വർഷ വളണ്ടിയർ അർച്ചന പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാല് മണിക്ക് നടന്ന റിവ്യൂ ചർച്ചയിൽ വളണ്ടിയർമാർക്യാമ്പിലെ  പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു .പാലിയേ റ്റിവ് ട്രെയിനിംഗ് എല്ലാ വളണ്ടിയർമാർ ക്കും ലഭ്യമാക്കണമെന്നും അഭിപ്രായമുണ്ടായി .
       
         ലിയോ ജോസഫ് അവതരിപ്പിച്ച ലളിത ഗാനവും സുഭാഷ്‌ മാസ്റ്റർ നയിച്ച നാടൻ പാട്ടും ക്യാമ്പ് അംഗങ്ങൾ മോൻസി സാറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ലഘു നാടകങ്ങളും പ്രോഗ്രാം ഓഫിസറുടെ നിർദേശത്തിൽ നടന്ന ടീം ഗയിമുകളും നിമിഷ നേര പ്രസംഗങ്ങളും നാടോടി നൃത്ത ചുവടുകളും ക്യാമ്പിനെ സജീവമാക്കി .





No comments:

Post a Comment

Messages