NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, July 31, 2013

ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം 31072013

കമ്പല്ലുർ ഹയർ സെകണ്ടരി എൻ എസ് എസ് യൂണിറ്റിലെ
ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം നടത്തി .
ജെ ആർ സി ട്രെയിനർ ലതാഭായി ടീച്ചർ ,ജെ ആർ സി വളണ്ടിയർമാരായ ശിവാനി രഘുനാഥ് ,അഖില എ.ആർ ,ത്രിഷ ടി കെ ,അമൃത ബാബു ,വിദ്യാ കെ എസ് ,അഖിൽ പി.എൻ ;നിഖിൽ കെ എ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്‌ .



















57 ഒന്നാം വർഷ അപേക്ഷകർ പരിശീലനത്തിൽ പങ്കെടുത്തു .38 ലിറ്റർ ലോഷൻ നിർമ്മിച്ചു .സ്കൂൾ ടോയിലറ്റു കളും ബാത്ത്  റൂമുകളും വൃത്തിയാക്കാൻ ഇവ ഉപയോഗിക്കും .

ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ -

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
2.പൈനോയിൽ
3.പുൽതൈലം

നിർമിക്കുന്ന വിധം 

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം  ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത് 

2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക 
3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക 
4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക .
5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു 


പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു

മെച്ചങ്ങൾ 

.പാഴാക്കി കളയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ;
രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ;
ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ;
സ്വാശ്രയ ശീലം വർധിക്കും

അടുത്ത ഘട്ടം 

2 ആഴ്ചകൾക്കുള്ളിൽ 

അടുത്ത ഘട്ടത്തിൽ മാർക്കറ്റിൽ വിതരണം ചെയ്യാനായി 100 ലിറ്റർ ലോഷൻ  നിർമ്മിക്കാനാണ് തീരുമാനം .മാർക്കറ്റിൽ ലിറ്ററിനു 25 രൂപ മുതൽ  45 വരെ ഈടാക്കുന്ന ലോഷൻ ലിറ്ററിനു 20 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ്‌ .

ഒരു മാസത്തിനുള്ളിൽ 

കുടുംബശ്രീകൾക്ക് പരിശീലനം നൽകാൻ ഇന്നത്തെ അറിവു ഉപയോഗപ്പെടുത്തും
എൻ എസ് എസ്സിന്റെ ദത്തു ഗ്രാമത്തിലെ എല്ലാ വീടുകളിലും ലോഷൻ വിതരണവും പരിശീലനവും നടത്തും .

No comments:

Post a Comment

Messages